ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ഐഎസ്ആർഒ: ജലസാന്നിധ്യം മഞ്ഞുകട്ടകളായി

ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ഐഎസ്ആർഒ. 

ചന്ദ്രന്റെ പോളാർ പ്രദേശങ്ങളിൽ മഞ്ഞു കട്ടകളുടെ രൂപത്തിലാണ് വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. അഞ്ചു മീറ്റർ മുതൽ 8 മീറ്റർ വരെ താഴ്ചയിലാണ് ഇവ. സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ വിവിധ ഗവേഷകരും ആയി ചേർന്നു നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടെത്തൽ. 

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻ്റെ ചന്ദ്രയാൻ-1 ബഹിരാകാശ പേടകത്തിൽ നാസയുടെ മൂൺ മിനറോളജി മാപ്പർ വീക്ഷിച്ചതുപോലെ, ചന്ദ്രൻ്റെ വശത്ത് ഭൂമിയിൽ നിന്ന് അഭിമുഖമായി നിൽക്കുന്ന വളരെ ചെറുപ്പമായ ചന്ദ്ര ഗർത്തം ഈ ചിത്രങ്ങൾ കാണിക്കുന്നു. ഇടതുവശത്ത് കുറഞ്ഞ ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിൽ തെളിച്ചം കാണിക്കുന്ന ഒരു ചിത്രമുണ്ട്. വലതുവശത്ത്, ജലസമൃദ്ധമായ ധാതുക്കളുടെ (ഇളം നീല) വിതരണം ഒരു ചെറിയ ഗർത്തത്തിന് ചുറ്റും കാണിച്ചിരിക്കുന്നു. ജലവും ഹൈഡ്രോക്‌സൈലും അടങ്ങിയ വസ്തുക്കളും ഗർത്തത്തിൽ നിന്ന് പുറന്തള്ളപ്പെട്ട വസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി

ചന്ദ്രയാൻ ടു മിഷന്റെ സമയത്ത് ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് ചില സൂചനകളും അനുമാനങ്ങളും ഉണ്ടായിരുന്നു. ഇതിന് ബലമേകുന്നതാണ് പുതിയ പഠനം എന്ന് വിദഗ്ധർ പറയുന്നു. ചന്ദ്രന്റെ വടക്കൻ ധ്രുവ പ്രദേശങ്ങളിലാണ് കൂടുതൽ ജല സാന്നിധ്യം എന്ന് പഠനത്തിൽ പറയുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !