വര്‍ക്കല: കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി. വര്‍ക്കല ചെറുന്നിയൂര്‍ അമ്പിളിച്ചന്ത ശിവശക്തിയില്‍ സുനിലിന്റെയും മായയുടെയും മകന് അശ്വിനെയാണ് (18) കാണാതായത്.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ വര്‍ക്കല ഏണിക്കല്‍ ബീച്ചിനും ആലിയിറക്കത്തിനും മധ്യേയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം തീരത്ത് ഫുട്ബോള്‍ കളിച്ച ശേഷം കടലിലിറങ്ങി കുളിക്കവെയാണ് അശ്വിന് ശക്തമായ തിരയില്‍പ്പെട്ടത്. കൂട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി തിരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല. കോസ്റ്റല്‍ പൊലീസും ലൈഫ് ഗാര്‍ഡുകളും ടൂറിസം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. രാത്രിയും തിരച്ചില്‍ തുടർന്നു പേരേറ്റില്‍ ബിപിഎം മോഡല്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു അശ്വിന്.കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു: പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി,
0
ശനിയാഴ്ച, മേയ് 04, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.