യാത്രയ്ക്കിടെ പ്രസവവേദന; കെ എസ് ആർടി സി ബസിൽ സുഖപ്രസവം,യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി,

തൃശൂർ: യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു , യുവതി ബസില്‍ വച്ച്‌ പെണ്‍കുട്ടിക്ക് ജന്മം നല്‍കി.തൃശ്ശൂര്‍ തൊട്ടിപ്പാലം കെ.എസ്.ആര്‍.ടി.സി.ബസില്‍ യാത്ര ചെയ്‌ത യുവതിക്കാണ് പ്രസവവേദന അനുഭവപ്പെട്ടത് .

തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചു എന്നാല്‍ ആശുപത്രിയിലെത്തുന്നതിനു മുന്‍പ് തന്നെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍ക്കുകയായിരുന്നു .

തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന യാണ് ബസില്‍ വച്ച്‌ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സെറീന തൃശ്ശൂരില്‍ നിന്നും തിരുനാവായിലേക്ക് പോകുന്നതിന് വേണ്ടിയാണ് കെ എസ് ആർ ടി സി ബസില്‍ കയറിയത് .

ബസ് പേരാമംഗലത്ത് എത്തിയപ്പോള്‍ സെറീനയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.തുടർന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.പക്ഷെ ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്‍റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. 

തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്‌സും ബസില്‍ വെച്ച്‌ തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട് .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !