കൊല്ലത്തും കൊട്ടാരക്കരയിലും താണ്ഡവമാടി മഴയും കാറ്റും.. നിരവധി വീടുകൾക്ക് കേടുപാടുകൾ.. അടുക്കള തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്

കൊട്ടാരക്കര :കനത്ത മഴ കിഴക്കൻ മേഖലയിൽ വലിയ നാശം വിതച്ചു. കൊട്ടാരക്കരയിൽ അയൽ പുരയിടത്തിലെ തെങ്ങ് കടപുഴകി വീണ് അടുക്കള തകർന്ന് വീട്ടമ്മയ്ക്ക് പരുക്കേറ്റു.

പലസ്ഥലത്തും വീടുകൾക്ക് നാശം സംഭവിച്ചു. എംസി റോഡിൽ  പലഭാഗത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.കൊട്ടാരക്കര∙ കനത്തമഴയിൽ വീടുകൾക്ക് നാശം. മേലില മയിലാടുംപാറ പുതിയേടത്ത് വീട്ടിൽ ശാരദയുടെ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. 35000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

കരീപ്ര കുടിക്കോട് ബാലചന്ദ്ര ഭവനിൽ വസന്ത യുടെ വീടിന്റെ അടുക്കള തകർന്നു.15,000 രൂപയുടെ നാശനഷ്ടം ഉണ്ടായി.വെളിനല്ലൂർ രാമേലിൽ പുത്തൻവീട്ടിൽ ഗീതാകുമാരിയുടെ വീടിന്റെ അടുക്കളഭാഗത്തെ ഭിത്തിയും മേൽക്കൂരയും തകർന്നു. 20000 രൂപ നഷ്ടം ഉണ്ടായി. തെങ്ങ് വീണ്  വീട്ടമ്മയ്ക്ക് പരുക്ക് കൊട്ടാരക്കര∙ അയൽ പുരയിടത്തിലെ തെങ്ങ് കടപുഴകി വീണ് അടുക്കള തകർന്ന് വീട്ടമ്മയ്ക്ക് പരുക്കേറ്റു. 

കൊട്ടാരക്കര ചന്തമുക്ക് വെട്ടിക്കാട്ട് വീട്ടിൽ എൻ.ഷാജിത(44)യ്ക്കാണ് പരുക്കേറ്റത്. തലയ്ക്കും മുഖത്തിനുമാണ് പരുക്ക്. ഗുരുതരമല്ല. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. അടുക്കളയിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നാണ് അപകടം. മേൽക്കൂരയ്ക്ക് അടിയിൽപെട്ട ഷാജിതയെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അടുക്കളയ്ക്ക് പുറമേ സമീപത്തെ മുറിയും തകർന്നു. സമീപത്തെ പുരയിടങ്ങളിൽ ഒട്ടേറെ തെങ്ങുകൾ അപകടാവസ്ഥയിലാണ്.എംസി റോഡിൽ വെള്ളം കയറി വാളകം ∙ മഴയിൽ എംസി റോഡിൽ വാളകം ടൗൺ, എംഎൽഎ ജംക്‌ഷൻ എന്നിവിടങ്ങളിൽ വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി . ഇന്നലെ രാവിലെ മുതൽ മഴ ശക്തമായതിനാൽ റോഡിൽ ജലനിരപ്പ് ഉയർന്നു. 

ഇതോടെ എംസി റോഡു വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇതു വാളകത്ത് ഗതാഗതക്കുരുക്കിനു ഇടയാക്കി. വെള്ളക്കെട്ട് രൂക്ഷമായത് ഇരുചക്ര വാഹന യാത്രക്കാരെയാണ് ഏറെ വലച്ചത്. മഴയുടെ ശക്തി കുറഞ്ഞതോടെ റോഡിലെ വെള്ളക്കെട്ട് ഒഴിവായി . ഓടകൾ വൃത്തിയാക്കാത്തതിനാൽ മഴവെള്ളം ഓടകളിലേക്കു ഇറങ്ങുന്നില്ല. 

കൂടാതെ റോഡിലൂടെ ഒഴുകി എത്തുന്ന മഴവെള്ളം ഉൾക്കൊള്ളാനുള്ള ശേഷി ഓടകൾക്കില്ല. എംഎൽഎ ജംക്‌ഷനിലെ നവീൻ വെജിറ്റബിൾ സ്റ്റോർ, ശാലോം ഫർണിച്ചർ, എംഎം സ്റ്റോഴ്സ്, വാളകം ടൗണിൽ മിഷാൽ സ്റ്റോഴ്സ്, മിഷാൽ ഒപ്റ്റിക്കൽസ്, ആൻസൺ ബേക്കറി, ലുക്ക് സ്റ്റീൽ, റെജി ബേക്കറി, അനുസ്റ്റോഴ്സ് എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. എംഎൽഎ ജംക്‌ഷനിൽ റോഡിന്റെ പല ഭാഗത്തും മുട്ടൊപ്പം വെള്ളം ഉയർന്നു. 

മഴയിൽ അടിക്കടി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് വ്യാപാരികൾക്കു ഏറെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും വെള്ളക്കെട്ട് ഒഴിവാക്കാൻ കെഎസ്ടിപിയുടെ ഭാഗത്തു നിന്നു അടിയന്തര നടപടി ഉണ്ടാകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാളകം യൂണിറ്റ് പ്രസിഡന്റ് കെ.പി.ഏലിയാസർ, ജനറൽ സെക്രട്ടറി സാം കെ.ഏബ്രഹാം എന്നിവർ ആവശ്യപ്പെട്ടു.

ആയൂരിൽ വെള്ളക്കെട്ട്  ശക്തമായ മഴയിൽ എംസി റോഡിൽ ആയൂർ ടൗണിലും വെള്ളക്കെട്ട് രൂക്ഷമായി. ഇതു കാൽനട യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. ടൗൺ ഭാഗത്ത് ഓടകൾ ഉണ്ടെങ്കിലും നിർമാണത്തിലെ പാളിച്ച മൂലം മഴവെള്ളം ഓടകളിലേക്കു ഇറങ്ങുന്നില്ലെന്നാണു ആക്ഷേപം. അഞ്ചൽ, ഓയൂർ, കൊട്ടാരക്കര ഭാഗങ്ങളിലെ റോഡുകളിൽ നിന്നുള്ള മഴവെള്ളം പൂർണമായും ടൗൺ ഭാഗത്തേക്കാണ് ഒഴുകി എത്തുന്നത്. 

റോഡ് നവീകരണത്തിന്റെ ഭാഗമായി ലക്ഷങ്ങൾ മുടക്കി അഞ്ചൽ റോഡിൽ ഓടകൾ സ്ഥാപിച്ചെങ്കിലും മഴവെള്ളം ഇപ്പോഴും റോഡിലൂടെയാണ് ഒഴുകുന്നത്. ഇട റോഡുകളിൽ നിന്നുള്ള മഴവെള്ളത്തിനൊപ്പം മണ്ണും ചെറു കല്ലുകളും ഒഴുകി റോഡിലേക്ക് എത്തുന്നു. 

റോഡിൽ നിരന്ന മണ്ണിൽ നിരങ്ങി ഇരു ചക്രവാഹനങ്ങൾ അപകടത്തിലാകുന്നത് പതിവാണെന്നും ടൗണിലെ വ്യാപാരികൾ പറയുന്നു.  വെള്ളൂപ്പാറയിലും കോട്ടുക്കലും വീടുകൾക്ക് നാശം ചടയമംഗലം∙ മഴയിൽ നാല് വീടുകൾക്ക് നാശം ഉണ്ടായി. 

കോട്ടുക്കൽ വില്ലേജിൽ നെടുംപുറം ചേലപ്പള്ളി ജയ ഭവനിൽ വിജയമ്മ, ചേലപ്പള്ളി റോഡ് വിള പുത്തൻ വീട്ടിൽ ശാന്ത, മഞ്ഞപ്പാറ റസീന മൻസിലിൽ നൗഷാദ്, ചടയമംഗലം വെള്ളൂപ്പാറ ഭൂതത്താൻകുന്ന് സ്നേഹ ഭവനിൽ ശ്രീദേവി എന്നിവരുടെ വീടുകൾക്കാണ് നാശം.കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിലാണ് നാശം. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !