കാേട്ടയം: ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്യവെ പ്ലാറ്റ്‌ഫോമില്‍ കാലിടിച്ച് രണ്ട് വിദ്യാർത്ഥികള്‍ക്ക് ഗുരുതര പരിക്ക്.
തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്‌പ്രസിലെ യാത്രക്കാരായിരുന്ന പ്ലസ് ടു, പത്താംക്ലാസ് വിദ്യാർത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവർ തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്ര പോവുകയായിരുന്നു. പുലർച്ചെ ഒരുമണിയോടെ വൈക്കത്തിന് സമീപത്തുവച്ചായിരുന്നു അപകടം. ചാലിയാർ സ്വദേശികളാണ് ഇവരെന്നാണ് റിപ്പോർട്ട്.സീറ്റ് കിട്ടാത്തതിനാല്‍ വാതിലില്‍ കാലുകള്‍ പുറത്തേക്കിട്ട് ഇരിക്കുകയായിരുന്നു ഇരുവരും. നിലവിളി കേട്ടെത്തിയ സഹയാത്രികരാണ് പരിക്കേറ്റ് ചോരയൊലിപ്പിക്കുന്ന നിലയില്‍ ഇരുവരെയും കണ്ടെത്തിയത്.
വൈക്കത്തെത്തിയപ്പോള്‍ ഇരുവരെയും അവിടെയിറക്കി ആംബുലൻസില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവരുടെ ഇടതുകാലിനാണ് ഗുരുതരമായി പരിക്കേറ്റത്.
ഇരുട്ടായതിനാല്‍ പ്ലാറ്റ്ഫോം ഇത്തിയത് അറിയാത്തതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. നേരത്തേയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥികളുടെ കാലുകള്‍ക്ക് ആഴത്തിലുള്ള മുറിവുകളും എല്ലിന് പൊട്ടലുമുണ്ടെന്നാണ് റിപ്പോർട്ട്. ആർപിഎഫ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. നാട്ടില്‍ നിന്ന് ഇവരുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.