ഒരു ഏലിയൻ സ്പൈസ് ഷിപ്പ് റഷ്യയിൽ മോസ്കോയുടെ മധ്യഭാഗത്ത് തകർന്ന് വീഴുന്നു.
റഷ്യൻ വ്യോമസേന ഈ ബഹിരാകാശ പേടകം നാറ്റോ യൂത്ത് വിമാനങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കുകയും അതിലേക്ക് മിസൈലുകൾ തൊടുത്തുവിട്ട് കേടുവരുത്തുകയും മോസ്കോയിലെ നിരവധി കെട്ടിടങ്ങളിൽ ഇടിക്കുകയും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്യുന്നു. സത്യത്തിൽ ആ ബഹിരാകാശ പേടകത്തിൽ ഉണ്ടായിരുന്നവർ സാങ്കേതികമായി പുരോഗമിച്ച ഹ്യൂമനോയിഡ് സ്പീഷീസിൽ പെട്ട ഒരു ജീവിവർഗമായിരുന്നു.
2017 റഷ്യയിൽ റിലീസായ ഒരു സയൻസ് ഫിക്ഷൻ സിനിമയാണ് Attraction. മികച്ച വിഷ്വൽ എഫക്റ്റുകളും സ്പേസിപ്പുകളുടെ ആക്രമണവും എല്ലാം അടങ്ങിയ ഒരു വിഷ്വൽ ട്രീറ്റ് ആണ് ഈ സിനിമ.
അട്രാക്ഷൻ (റഷ്യൻ: Притяжение, romanized: Prityazhenie) ഫ്യോഡോർ ബോണ്ടാർചുക്ക് സംവിധാനം ചെയ്ത 2017 ലെ റഷ്യൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ്. റഷ്യൻ വ്യോമസേനയുടെ ആക്രമണത്തിന് ശേഷം മോസ്കോയിലെ ചെർട്ടനോവോ ജില്ലയിൽ ഒരു അന്യഗ്രഹ ബഹിരാകാശ പേടകം ക്രാഷ്-ലാൻഡിംഗിനെ കേന്ദ്രീകരിച്ചാണ് ഇതിവൃത്തം.
ബന്ധപ്പെട്ട അമേരിക്കൻ സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും റഷ്യയിൽ നിന്ന് ഇങ്ങനെയൊരു സിനിമ ഇറങ്ങുന്നത് ആദ്യമാണ്. ഈ സിനിമ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗങ്ങൾ സൃഷ്ടിക്കുന്നു. നിരവധി ആളുകൾ ഈ മൂവി കാണുവാൻ ആഗ്രഹിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.