ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ ഇടവകയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസെറ്റി നേതുർത്വം നല്കുന്ന പാലിയേറ്റീവ് കെയർ ഒന്നാം വാർഷിക ആഘോഷം വെളളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ചെമ്മലമറ്റം പാരിഷ് ഹാളിൽ നടക്കും.
കഴിഞ്ഞ ഒരു വർഷമായി ചെമ്മലമറ്റം ഇടവകയിലും സമീപപ്രദേശങ്ങളിലും ജാതി മതഭേദമന്യേ എല്ലാ രോഗികളെയും കുടുംബാംഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പാലിയേറ്റിവ് കെയർ പ്രവർത്തിക്കുന്നത്കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി ചേർന്ന് ആണ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന നടത്തുന്നത് എല്ലാ ബുധനാഴ്ചകളിലും ആണ് അംഗങ്ങൾ ഭവനങ്ങൾ സന്ദർശിച്ച രോഗി പരിപാലനം നടത്തുന്നത് ഭക്ഷ്യസഹായംചികത്സ സഹായം ആംബുലൻസ് സൗകര്യം വിൽ ചെയർ വാക്കർ - കട്ടിൽ എന്നിവ സംഘടന ക്രമികരിച്ച് നല്കുന്നു
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് പാരിഷ് ഹാളിൽ നടക്കുന്ന പൊതു സമ്മളനം റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ ഉദ്ഘാടനം ചെയ്യും ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും ബാബു കിണറ്റുകര മുഹമ്മദ് റിയാസ് ഫാദർ തോമസ് കട്ടിപ്പറമ്പിൽ ഗിയച്ചൻജേക്കബ് തോട്ടുങ്കൽ ശ്രീമതി സുമ ജോർജ് കരിങ്ങനാമറ്റം തുടങ്ങിയവർ പ്രസംഗിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.