തൃശൂര്‍: പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നു. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) യെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയയെ കാണാതാകുകയായിരുന്നു. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടത്തിന് പിന്നാലെ അഗ്നിരക്ഷാ സേന എത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വെളിച്ച കുറവും ചെളിയും കാരണം ഇന്നലെ രാത്രി തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 7.30 ടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയെ പീച്ചി ഡാമില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു
0
വ്യാഴാഴ്ച, മേയ് 09, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.