സ്കാൻ ചെയ്യാൻ പോവുന്നതിനിടെ അസ്വസ്ഥത; ഓട്ടോറിക്ഷ പ്രസവമുറിയായി, ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ യുവതിക്ക് സുഖപ്രസവം,

ചെറുതോണി: സ്‌കാൻ ചെയ്യാനായി പോകുന്നതിനിടെ യുവതി ഓട്ടോയ്ക്കുള്ളില്‍ പ്രസവിച്ചു. കഴിഞ്ഞദിവസം രാവിലെ ചെറുതോണി ഗാന്ധിനഗർ സ്വദേശിനിയായ യുവതിയാണ് ഓട്ടോയ്ക്കുള്ളില്‍ പ്രസവിച്ചത്.

ഗർഭിണിയായ യുവതിയെ സ്‌കാൻ ചെയ്യാൻ കൊണ്ടുപോകുന്നതിനായി ബന്ധുക്കള്‍, ചെറുതോണി ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന കണിയാപറമ്പില്‍ സുബൈറിനെ അടിമാലിക്ക് ഓട്ടം വിളിച്ചു. യാത്രാമധ്യേ അസ്വസ്ഥത തോന്നിയ യുവതിയെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനായി ഡ്രൈവർ വേഗത്തില്‍ ഓട്ടോറിക്ഷ ഓടിച്ചു. എന്നാല്‍, പനംകൂട്ടിയില്‍വെച്ച്‌ പ്രസവവേദന കൂടി. ഓട്ടോറിക്ഷഡ്രൈവർ വാഹനം നിർത്തിയിട്ട് മാറിനിന്നു.

യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. എന്നാല്‍, പൊക്കിള്‍ക്കൊടി മുറിഞ്ഞില്ല. പിന്നീട് അമ്മയേയും കുഞ്ഞിനേയും അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് തുണയായതെന്ന് യുവതിയും കുടുംബവും പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !