ഭർത്താവിൻ്റെ കൈകാലുകൾ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് ശരീരം പൊള്ളിച്ചു: കഴുത്ത് ഞെരിച്ചു കൊല്ലാനും ശ്രമം, ഭാര്യ അറസ്റ്റിൽ

ലക്നൗ: ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച്‌ പൊള്ളിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം.

ഭർത്താവ് മനൻ സെയ്ദി നല്‍കിയ പരാതിയെ തുടർന്നാണ് ഭാര്യ മെഹർ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 5 നാണ് യുവതി അറസ്റ്റിലാവുന്നത്. 

ഭർത്താവിന്റെ കൈകളും കാലുകളും ബന്ധിച്ചു കൊണ്ടായിരുന്നു യുവതിയുടെ അതിക്രമം. തന്നെ മദ്യപിച്ചെന്ന് ആരോപിച്ച്‌ ഭാര്യ മെഹർ കത്തിച്ച സിഗരറ്റ് ഉപയോഗിച്ച്‌ ശരീരഭാഗങ്ങളില്‍ പൊള്ളിക്കുകയായിരുന്നുവെന്ന് മനൻ സെയ്ദി നല്‍കിയ പരാതിയില്‍ പറയുന്നു.

വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഭർത്താവ് പൊലീസിന് നല്‍കിയിട്ടുണ്ട്. അതില്‍ മെഹർ ജഹാൻ ഭർത്താവിനെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകള്‍ കെട്ടുന്നതും നെഞ്ചില്‍ ഇരുന്ന് കഴുത്ത് ഞെരിച്ച്‌ കൊല്ലാൻ ശ്രമിക്കുന്നതും കാണാം. പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച്‌ ഭർത്താവിൻ്റെ ശരീരഭാഗങ്ങള്‍ കത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 


ഭാര്യ തന്നെ മദ്യം നല്‍കി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച്‌ താൻ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി മനൻ സെയ്ദി പറയുന്നു. ഐപിസി കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം മെഹർ ജഹാനെതിരെ പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. തുടർ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ധരംപാല്‍ സിംഗ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !