ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 17.7 കോടി വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുക.
ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലും ഇതോടൊപ്പം ഇന്നു വോട്ടെടുപ്പു നടക്കും.ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കുമാണ് മത്സരം. ഉത്തര്‍പ്രദേശില്‍ 13 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും ഇന്നാണ് വോട്ടെടുപ്പ്.
മഹാരാഷ്ട്ര (11 സീറ്റ്) പശ്ചിമ ബംഗാള്‍ (8 സീറ്റ്), മധ്യപ്രദേശ് (8), ഒഡീഷ (4), ഝാര്‍ഖണ്ഡ് (4), ബിഹാര്‍ (5), ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലും ഈ ഘട്ടത്തില്‍ വോട്ടെടുപ്പുണ്ട്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, യൂസഫ് പഠാന്, മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.