കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനാവശ്യമായ ചെലവുകള്‍ക്കായി 50 ലക്ഷം രൂപ പിരിച്ചെടുക്കാൻ സേവ് നിമിഷപ്രിയ ഇന്റർനാഷണല്‍ ആക്ഷൻ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ പക്കല്‍ നിന്ന് പണം സമാഹരിക്കാനാണ് തീരുമാനം. മോചനത്തിനായി ഗ്യാരന്റി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉന്നത തലങ്ങളിലുള്ളവരുമായി ചർച്ച നടത്തും.ദയാ ധനം സ്വീകരിക്കാൻ കുടുംബം തയ്യാറായാല്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യാൻ എം.എ. യൂസഫലി, ബോബി ചെമ്മണൂർ തുടങ്ങിയവരുമായും ചർച്ച നടത്തിയിട്ടുണ്ടെന്ന് ആക്ഷൻ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
മോചനത്തിനായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യമനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടത്തെ മാദ്ധ്യമങ്ങള്‍ക്ക് കൈമാറാനും തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.