തിരുവനന്തപുരം: സിപിഎം നേതാവ് എ കെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍.
എ കെ ബാലൻ 2006-2011 വർഷത്തില്‍ മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തില്‍ എൻ.റാം (68) ആണ് മരിച്ചത്. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം.ഇന്നലെ ഉച്ചക്ക് വീട്ടില്‍ നിന്നും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പകല്‍ പന്ത്രണ്ടരയോടെ വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായതോടെ വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. രാജാജി നഗറില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എൻ.റാം ഇലക്‌ട്രിക്കല്‍ ഇൻസ്പെക്‌ട്രേറ്റില്‍ ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറായിരിക്കെയാണ് 2006-2011 വർഷത്തില്‍ മന്ത്രിയുടെ സ്റ്റാഫിലേക്ക് നിയമിതനായത്.
കെജിഒഎ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സരസ്വതി. മക്കള്‍: ശ്രുതി, സ്മൃതി. മരുമക്കള്‍: അർജുൻ, അനൂപ്. മൃതദേഹം മെഡിക്കല്‍ കോളജ് മോർച്ചറിയില്‍,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.