കരമന അഖില്‍ വധക്കേസില്‍ മുഖ്യ പ്രതികളിലൊരായ സുമേഷ് പിടിയില്‍. ഇതോടെ കേസില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികളും പിടിയിലായി.
കേസിലെ പ്രധാന പ്രതികളായ അഖില്‍ എന്ന അപ്പുവും വിനീത് രാജും നേരത്തെ പിടിയിലായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരുംപിടിയിലായിരുന്നു.മുഖ്യപ്രതി അഖിലിനെ ഇന്നലെ പുലര്‍ച്ചയോടെ തമിഴ്നാട്ടിലെ വെള്ളിലോഡില്‍നിന്നാണ് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറില്‍ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്.
കരുമം ഇടഗ്രാമം മരുതൂര്‍കടവ് പ്ലാവിള വീട്ടില്‍ കുമാറിന്റെയും സുനിതയുടെയും മകന് അഖില്‍ (26) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അഖിലിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി
മര്‍ദിച്ചശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ദേഹത്തേക്കു കല്ലെടുത്തിടുകയും ചെയ്തുവെന്നാണു വിവരം. വീടിനോടുചേര്‍ന്ന് പെറ്റ്ഷോപ് നടത്തുകയായിരുന്നു അഖില്‍. ഇവിടെനിന്നാണ് സംഘം പിടിച്ചുകൊണ്ടു പോയത്
വോട്ടെടുപ്പ് ദിനം പാപ്പനംകോടിലെ ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഖിലും വിനീതും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന്റെ പകവീട്ടാനാണ് ഗുണ്ടാസംഘം പട്ടാപ്പകല്‍ വീടിന് സമീപത്ത് വച്ച്അഖിലിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നതെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.