എന്റെ ഭാര്യ ഝാൻസി റാണിയാണ്; ജൂണ്‍ നാലിന് ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കില്ല'; അരവിന്ദ് കെജ്രിവാള്‍

എന്റെ ഭാര്യ ഝാൻസി റാണിയാണ്; ജൂണ്‍ നാലിന് ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കില്ല'; അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി; രാജ്യത്ത് ഇൻഡ്യ മുന്നണി അധികാരത്തില്‍ വരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അഞ്ചാംഘട്ട പോളിംഗ് അവസാനിച്ചതോടെ ജൂണ്‍ നാലിന് മോദി സർക്കാർ തുടച്ചുനീക്കപ്പെടുമെന്നും ഇൻഡ്യ  സർക്കാർ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും വ്യക്തമാകുകയാണ്.

ജൂണ്‍ നാലിന് ഇൻഡ്യ സഖ്യത്തിന് 300 ലേറെ സീറ്റുകള്‍ ലഭിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ബിജെപിയുടെ 2014 ലെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം തിരുത്തി പറഞ്ഞും കെജ്രിവാള്‍ പ്രധാനമന്ത്രിക്കെതിരെ വിമർശം ഉന്നയിച്ചു. അച്ഛേ ദിൻ ആനെ വാലേ ഹേ, മോദി ജി ജാനെ വാലേ ഹേ' എന്ന് പറഞ്ഞു, ഇതില്‍ ഇന്ത്യാ സംഘം വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

തന്റെ ഭാര്യ സുനിത കെജ്രിവാളിനൊപ്പം ആദ്യമായി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കവെയാണ് കെജ്രിവാളിന്റെ ഈ വെല്ലുവിളികള്‍. തന്റെ അഭാവത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയതിന് ഭാര്യയെ പ്രശംസിക്കുകയും അവരെ 'ഝാൻസി കി റാണി' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഇന്ന് ഞാൻ എന്റെ ഭാര്യയെയും കൂടെ കൊണ്ടുവന്നിട്ടുണ്ട്. എന്റെ അഭാവത്തില്‍ അവള്‍ എല്ലാ കാര്യങ്ങളുടെയും ചുമതല ഏറ്റെടുത്തു. ഞാൻ ജയിലില്‍ ആയിരുന്നപ്പോള്‍ അവള്‍ എന്നെ കാണാൻ വരുമായിരുന്നു.

ഞാൻ എന്റെ ഡല്‍ഹിക്കാരുടെ സുഖവിവരങ്ങള്‍ അവരിലൂടെ അന്വേഷിച്ച്‌ അയച്ചു. അവള്‍ ഝാൻസി  റാണിയെ പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network