കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന് എതിരായ ലൈംഗികാരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബംഗാള്‍ രാജ്ഭവന്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് പൊലീസ് വാദം. ഇതെത്തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പൊതുജനങ്ങളെ കാണിക്കാന്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് നിര്‍ദേശം നല്‍കിയത്. 'സച്ച് കെ സാമ്നെ' എന്ന പരിപാടി വഴി പൊതുജനങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്നാണ് രാജ്ഭവന് അറിയിച്ചത്.വ്യാഴാഴ്ച രാവിലെ 11.30ന് രാജ്ഭവനില്‍ മുന്നിലാണ് പ്രദര്‍ശനം. ദൃശ്യങ്ങള്‍ കാണേണ്ടവര്‍ ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ രാജ്ഭവനെ ബന്ധപ്പെടണമെന്ന് അറിയിപ്പില്‍ പറയുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും രാജ്ഭവന് പുറത്തിറക്കിയിട്ടുണ്ട്.
ആദ്യത്തെ നൂറു പേര്‍ക്കാണ് പ്രദര്‍ശനം കാണാന്‍ അനുമതി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും പൊലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങള്‍ കാണിക്കുമെന്നാണ് രാജ്ഭവന് അറിയിച്ചു. ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന പൊലീസിന്റെ ആരോപണത്തെ തുടര്‍ന്നാണ് നടപടി.
ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
രണ്ടു തവണ ഗവര്‍ണര്‍ അപമര്യാദയായി സ്പര്‍ശിച്ചുവെന്നാണ് പൊലീസില്‍ നല്കിയ പരാതി. ടെലിഫോണ്‍ റൂമില്‍ ജോലി ചെയ്യുന്ന യുവതി രാജ്ഭവന് വളപ്പിലെ ക്വാര്‍ട്ടേഴ്സിലാണ് താമസം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.