പാറശാല: പാറശാല പോലീസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. പരശുവയ് ക്കല്‍ ആലംമ്പാറ സ്വദേശിയായ മിഥുന് (20) ആണ് വിഷം കഴിച്ച് അവശനിലയിലായത്.
ലഹരിക്ക് അടിമയായ മിഥുന് പാറശാല പോലീസ് സ്റ്റേഷനില്‍നിന്നും കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴിനു ചോദ്യം ചെയ്യലിനെ ഭയന്ന് സ്റ്റേഷനില്‍നിന്നും ചാടിപ്പോവുകയായിരുന്നു. തുടർന്ന് സഹോദരന്റെ എറണാകുളത്തുള്ള വീട്ടില്‍ എത്തുകയും അവിടെ താമസിക്കുകയുമായിരുന്നു.സംഭവത്തിന്റെ ഗൗരവം മനസിലാക്കുകയും വീട്ടുകാര്‍ പോലീസില്‍ സറണ്ടര്‍ ആകുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാവിലെയോടെ ആലംമ്പാറയിലെ കുടുംബ വീട്ടില്‍ തിരിച്ചെത്തുകയായി രുന്നു. പോലീസില്‍ തിരികെ സറണ്ടര്‍ ആകുമ്പോള്‍ കിട്ടുന്ന മര്‍ദനത്തെ ഭയന്നാണ് എലിവിഷം കഴിച്ചതെന്നു പാറശ്ശാല പോലീസ് പറഞ്ഞു.
വാഹന വില്പനയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണു കൂട്ടുകാരനും സമീപവാസിയുമായ യുവാവിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഇതിനെ തുടര്‍ന്ന് കൊലപാതക ശ്രമത്തിന്റെ പേരില്‍ പാറശാല പോലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നു പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെയാണ് മിഥുൻ രക്ഷപ്പെട്ടത്.
വിഷം ഉള്ളില്‍ചെന്ന മിഥുനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.
പ്രത്യേക പരിചരണവിഭാഗത്തില്‍ കഴിയുന്ന മിഥുന്റെ നില ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചതായും രണ്ടുദിവസത്തിനുശേഷം മിഥുനെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പാറശാല പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.