കൊച്ചി: കോതമംഗലത്തെ ആന പ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു. 47 വയസായിരുന്നു. തൃക്കാരിയൂര്‍ കിഴക്കേമഠത്തില്‍ സുദര്‍ശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണന്‍.
കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പാദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം സംസ്കാരം നടക്കും.കേരളത്തിലെ തന്നെ നിരവധി പൂരങ്ങളില്‍ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂരില്‍ ആനയെ കെട്ടിയിരുന്ന പറമ്പിന് ആനപ്പറമ്പ് എന്ന പേരും വരികയും, അവിടേക്ക് ആനയെ കാണുവാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആനപ്രേമികളാണ് എത്താറുള്ളത്ഇ
ക്കഴിഞ്ഞ പൂരക്കാലത്ത് മറ്റ് ആനകളില്‍ നിന്നും പകര്‍ന്ന പാദരോഗമാണ് മരണ കാരണമായത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ചെരിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.