തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു; തീയണച്ചത് നാട്ടുകാര്‍, ഒഴിവായത് വൻ ദുരന്തം,,

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ സ്വന്തം വീടിന് യുവാവ് തീയിട്ടു. മാണിക്കല്‍ സ്വദേശി ബിനുവാണ് സ്വന്തം വീടിന് തീയിട്ടത്. നാട്ടുകാർ ഇടപെട്ട് തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി.

രാവിലെ പത്തുമണിയോടെയാണ് വീടിനു തീയിട്ടത്. ഈ സമയം അമ്മ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. ഒറ്റനില വീട്ടിലെ ടൈല്‍സും സാധന സാമഗ്രികളും കത്തിനശിച്ചു. 

അമ്മ പുറകുവശത്തൂടെ ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. ബിനു മാനസിക വൈകല്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്ത് പ്ലാക്കീഴ് കുന്നുമുകളില്‍ ചെമ്ബൻ ബിനു എന്നു വിളിക്കുന്ന ബിനു (42) മദ്യ ലഹരിയില്‍ സ്വന്തം വീട് കത്തിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപേ മാതാവിനെ വിളിച്ചുവരുത്തി തലയില്‍ ചൂടുവെള്ളം എടുത്തൊഴിച്ചു.

പരിസരവാസികള്‍ക്ക് ശല്യമാണ് ബിനുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബള്‍ബുകളും ജനലുകളും അടിച്ചു തകർക്കും. മദ്യപിച്ചു കഴിഞ്ഞാല്‍ നാട്ടുകാരെ തെറി പറയുന്നതും പതിവാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !