കണ്ണിലെ കൃഷ്ണമണി പോലെയാണ് കേരളത്തെ പിണറായി വിജയൻ സംരക്ഷിക്കുന്നത്; ഷോണ്‍ ജോര്‍ജിനെ കൈകാര്യം ചെയ്യും, ഭീഷണിയുമായി ഡിവൈഎഫ്‌ഐ, പ്രതിഷേധം,,

കൊച്ചി: ഷോണ്‍ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ തട്ടിപ്പുകള്‍ പുറത്തുവിട്ടതാണ് ഡിവൈഎഫ്‌ഐയെ ചൊടിപ്പിച്ചിരിക്കുന്നത്.

അബുദാബി കൊമേഷ്യല്‍ ബാങ്കില്‍ എക്സാലോജികിന് അക്കൗണ്ട് ഉണ്ടെന്നും പി.ഡബ്ല്യൂ.സി, എസ്.എൻ.സി ലാവലിൻ കമ്പിനികളില്‍ നിന്നും ഇതിലേക്ക് കോടികളെത്തിയെന്നും കഴിഞ്ഞ ദിവസം ഷോണ്‍ ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐയുടെ ഭീഷണി.

ഷോണ്‍ ജോർജിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ഭീഷണി മുഴക്കിയത്. കേരളത്തെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പിണറായി വിജയൻ സർക്കാർ കാത്തു സൂക്ഷിക്കുന്നതെന്നും അങ്ങനെയുള്ള സർക്കാരിനെ കള്ളക്കഥകള്‍ പ്രചരിപ്പിച്ച്‌ താഴെയിടുകയാണ് ഷോണിന്റെ ലക്ഷ്യമെന്നുമാണ് ഡിവൈഎഫ്‌ഐക്കാരുടെ വാദം.

സർക്കാരിനെതിരെ പറയുന്നത് കൈയും കെട്ടി തങ്ങള്‍ക്ക് കണ്ടുനില്‍ക്കാൻ കഴിയില്ലെന്നും ഷോണ്‍ ജോർജിനെ കൈകാര്യം ചെയ്യാൻ തങ്ങള്‍ക്കറിയാമെന്നുമാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭീഷണി.

ഷോണിനെ പരസ്യമായി ഇവർ അസഭ്യവും പറഞ്ഞു. പിണറായി സർക്കാർ വീഴാതിരിക്കാൻ ഏത് അറ്റം വരെയും ഡിവൈഎഫ്‌ഐ പോകുമെന്നുമാണ് കുട്ടി സഖാക്കളുടെ വെല്ലുവിളി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !