ജൂൺ ഒന്നിനും 4 നും സംസ്ഥാനത്ത്സമ്പൂർണ്ണ മദ്യ നിരോധനം

തിരുവനന്തപുരം: കേരളത്തിൽ മഴ തിമിർത്ത് പെയ്താലും ഈ ആഴ്ച്ച രണ്ടുദിവസം കുടിയന്മാരുടെ വെള്ളംകുടി മുട്ടും.

ഈ ആഴ്ച്ചയിൽ സംസ്ഥാനത്ത് രണ്ടുദിവസമാണ് സമ്പൂർണ ഡ്രൈ ഡേ. പതിവുപോലെ ഒന്നാം തീയതിയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ നാലാം തീയതിയുമാണ് സമ്പൂർണ ഡ്രൈ ഡേ എന്ന് അധികൃതർ അറിയിച്ചു.

കേരളത്തിലെ മുഴുവൻ മദ്യ വിൽപ്പനശാലകളും ഈ രണ്ട് ദിവസവും അടച്ചിടും. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തിൽ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു.

സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്കോ ഷോപ്പുകളും 48 മണിക്കൂർ അടച്ചിട്ടിരുന്നു. വോട്ടെടുപ്പിന് മുന്നോടിയായി ഏപ്രിൽ 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിട്ട മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം 26 ന് വൈകിട്ട് 6 മണിക്കാണ് തുറന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !