കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറില്‍ 'അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി.
പത്തനംതിട്ട അങ്ങാടിക്കല്‍ എസ്.എൻ.വി വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂള്‍ അധ്യാപകൻമണികണ്ഠന്(51) ആണ് മരിച്ചത്.
ഏറെ നേരമായി വാഹനം ഒരേ സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. എംസി റോഡിന്റെ വശത്ത് നിര്‍ത്തിയിട്ട കാറിന്റെ മുന്‍വശത്തെ ഇടതുസീറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ച മുതല്‍ തന്നെ കാര്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയാണ് നാട്ടുകാര്‍ കാറിനടുത്തെത്തി പരിശോധിച്ചത്.
പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.