ആരാധകര്‍ക്ക്, ആദരാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം ഒരുക്കണം: മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍ കോടതിയിൽ,

ബ്യൂണസ് അയേഴ്‌സ്: അന്തരിച്ച ഇതിഹാസ ഫുട്‌ബോളര്‍ ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മക്കള്‍. അര്‍ജന്റീന കോടതിയേയാണ് മക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ചത്.

ബ്യൂണസ് അയേഴ്‌സില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിര്‍മിക്കുന്നുണ്ട്. ഇതിലേക്ക് മാറ്റണമെന്നാണ് മക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇതിഹാസ താരത്തിനു ആദരാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം ഇതുവഴി ഒരുക്കാന്‍ സാധിക്കുമെന്നും മക്കള്‍ വ്യക്തമാക്കി.

മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് മൃതദേഹം മാറ്റുന്നതിനു കോടതിയുടെ അനുമതി ആവശ്യമായി വന്നത്. ഉചിതമായ പരിശോധനകളെല്ലാം നടത്തിയെന്നും മതിയായ വ്യവസ്ഥകളോടെ സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തന്നെ ഇവ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കണമെന്നു മക്കള്‍ കോടതിയോടു ആവശ്യപ്പെട്ടു

2020ലാണ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമായ ഡിഗോ മറഡോണ ജീവിതത്തോടു വിട പറഞ്ഞത്. മമോറിയല്‍ ഡെല്‍ ഡീസ് എന്നാണ് ഓര്‍മക്കുടീരത്തിന്റെ പേര്. നിലവിലുള്ള സെമിത്തേരിയിലെ ശലക്കല്ലറയേക്കാള്‍ സുരക്ഷിതമായിരിക്കും പുതിയ സ്ഥലമെന്നു മക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ബ്യൂണസ് അയേഴ്‌സില്‍ നിന്നു 50 കിലോമീറ്റര്‍ അകലെയുള്ള വടക്കു പടിഞ്ഞാറന്‍ റായി സാന്‍ മിഗ്വേല്‍ പട്ടണത്തിലെ ഒരു സ്വകാര്യ സെമിത്തേരിയായ ജാര്‍ഡന്‍ ഡി ബെല്ല വിസ്റ്റയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. 

1982 മുതല്‍ 94 വരെ നാല് ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്കായി കളിച്ച മറഡോണ 1986ല്‍ രാജ്യത്തിനു ലോക കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്നു. 2010ലെ ലോകകപ്പില്‍ അര്‍ജന്റീന ടീമിന്റെ പരിശീലകനും മറഡോണയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !