വളവ് തിരിയുന്നതിനിടെ അപകടം: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേർക്ക് ദാരുണാന്ത്യം, 20 ഓളം പേർക്ക് പരിക്ക്

പാക്കിസ്ഥാൻ: പാക്കിസ്ഥാനില്‍ ഇന്ന് രാവിലെ നടന്ന  ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 കടന്നു.

റാവല്‍പിണ്ടിയില്‍ നിന്ന് ഹൻസയിലേക്ക് പോയ ബസാണ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റി കിടങ്ങിലേക്ക് വീണത്.ഇന്ന് രാവിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാൻ പ്രദേശത്തെ ഡൈമെർ ഏരിയയ്‌ക്ക് സമീപത്ത് കാരക്കോരം ഹൈവേയിലായിരുന്നു അപകടം.

20 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിണ്ടുണ്ട്. ഇവരെ ചിലാസ് റീജണല്‍ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര മുൻകരുതലുകള്‍ ആശുപത്രിയില്‍ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങളും ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

17 പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചതെന്ന് ഡൈമെർ ഡിസിപി പറഞ്ഞു. മരിച്ചവർക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ആദരാഞ്ജലികള്‍ അർപ്പിച്ചു. പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കാനാവട്ടെയെന്നും ഷരീഫ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !