മുഖ്യമന്ത്രിയുടെ യാത്രയിൽ മാറ്റം തിങ്കളാഴ്ച്ച മടങ്ങിയെത്തുമെന്ന് അറിയിപ്പ്..

ദുബായ്: മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. കുടുംബവും ഒപ്പമുണ്ട്.

ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്.  ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ  ദുബായിയില്‍നിന്ന് ഓണ്‍ലൈനായി  പങ്കെടുത്തു. ഇന്ന് സിംഗപ്പൂരിൽനിന്നു യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. 

19ന് ആണ് ദുബായിൽ മടങ്ങിയെത്താൻ നിശ്ചയിച്ചിരുന്നത്. ഈ തീയതികളിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.  തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തുമെന്ന് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി  അറിയിച്ചു . 22ന് എത്താനായിരുന്നു നേരത്തെ ധാരണ. 

ഈ മാസം ആറിനാണ് വിദേശയാത്രക്കായി മുഖ്യമന്ത്രി കേരളത്തിൽ നിന്ന് പുറപ്പെട്ടത്. ദുബായ് വഴിയായിരുന്നു യാത്രയെങ്കിലും ട്രാൻസിറ്റ് ആയിരുന്നതിനാൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. 

ഭാര്യ കമലയും മകൾ വീണയും ഭർത്താവ് മന്ത്രി പി.എ. മുഹമ്മദ് റിയാസും മകൻ വിവേകും ചെറുമകനും വിദേശ യാത്രയിൽ ഒപ്പമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !