തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. ഇന്നലെ രാത്രിയിലാണ് വെള്ളറട കണ്ണനൂരില്‍ മൂന്നംഗ സംഘം ഭീതിപടർത്തി കൊലവിളി നടത്തിയത്.
ലഹരിസംഘം അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കണ്‍സ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും നടുറോഡിലിട്ട് മർദ്ദിക്കുകയും ചെയ്തു.ഒരു വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകർക്കുകയും ഇരുചക്രവാഹനങ്ങള്‍ മറിച്ചിടുകയും ചെയ്തു. പണം അപഹരിച്ചതായും നാട്ടുകാർ പറഞ്ഞു. ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെയും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി. 'കേറിപ്പോടാ എന്നുപറഞ്ഞ് അസഭ്യം പറഞ്ഞു, വെട്ടാൻ വന്നു' എന്ന് വീട്ടുടമ പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തിയത് വൈകിയെന്നു നാട്ടുകാർ ആരോപിച്ചു. രാത്രി പത്തു മണിക്ക് വിളിച്ച് കാര്യമറിയിച്ചിട്ടും പൊലീസ് എത്തിയത് ഒന്നരണിക്കൂറിനുശേഷമാണെന്നാണ് ആരോപണം. അക്രമികളില്‍ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.