കൊല്ലം:ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് കീഴ്ഘടകങ്ങളിൽനിന്ന് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു.
സംസ്ഥാനഘടകംവഴി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് നൽകിയ ഫണ്ടിലെ ചെലവഴിക്കാത്ത തുകയാണ് തിരിച്ചെടുക്കുന്നത്.
ഇതിനായി ഓഡിറ്റർമാരുടെ പ്രത്യേക സംഘത്തെ 20 മണ്ഡലങ്ങളിലും അയച്ച് വരവുചെലവ് കണക്ക് പരിശോധിക്കും.ബാക്കിത്തുക തിരിച്ചേൽപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റികളോട് നിർദേശിച്ചതായാണ് വിവരം. കണക്കുകളും ചെലവഴിച്ചതിന്റെ രേഖകളും തയ്യാറാക്കിവയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്.
ബൂത്ത്, ഏരിയ, പഞ്ചായത്ത്, മണ്ഡലം തലങ്ങളിലേക്ക് വോട്ട് ചേർക്കൽ, ചുവരെഴുത്ത്, മൈക്ക് പ്രചാരണം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് പല ഘട്ടങ്ങളിലായി പണം അനുവദിച്ചിരുന്നു. കഴിഞ്ഞതവണ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ ക്ലാസുകൾ തിരിച്ചാണ് കേന്ദ്രനേതൃത്വം പണം നൽകിയത്.
ചിലയിടങ്ങളിൽ ഇക്കുറി താഴേ ഘടകങ്ങൾക്ക് പണം കിട്ടിയില്ലെന്ന് പരാതിയുണ്ടായി. എ ക്ലാസ് മണ്ഡലങ്ങളിൽപ്പോലും സ്ഥാനാർഥിയുടെ അഭ്യർഥന, വിഷു ആശംസാ കാർഡ് തുടങ്ങിയ പ്രചാരണസാമഗ്രികൾ കൃത്യസമയത്ത് കിട്ടിയില്ലെന്നു കാട്ടിയുള്ള പരാതികളുയർന്നു.ആവശ്യമായ എണ്ണത്തിന്റെ പകുതി നോട്ടീസുകൾപോലും കിട്ടിയില്ലെന്ന പരാതിയും സംസ്ഥാനനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
ബൂത്ത് കമ്മിറ്റികളെക്കൊണ്ട് ചുവരുകൾ ബുക്ക് ചെയ്തെങ്കിലും എഴുത്തു നടന്നില്ലെന്നാണ് മറ്റൊരു പരാതി. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെക്കൊണ്ട് കണക്ക് പരിശോധിക്കുന്നത്.
മുൻ തിരഞ്ഞെടുപ്പുകളിൽ വാങ്ങിയ ഫണ്ടിൽനിന്ന് മിച്ചമുണ്ടായിരുന്ന തുക ചില പാർട്ടിഘടകങ്ങൾ കൈവശം െവച്ചിരുന്നു. വകമാറ്റി ചെലവഴിച്ചതായും പരാതി ഉണ്ടായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.