തങ്കമണി: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ അപകടത്തില്‍പെട്ടു. കാർ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു.
അപകടത്തില്‍ മൂന്നു പേർക്കു പരുക്കേറ്റു. മേരിഗിരി തുണ്ടിയില്‍ സോജനാണ് (40) മരിച്ചത്. കാർ ഓടിച്ചിരുന്ന കളപ്പുരയ്ക്കല്‍ നിഖില്‍, കണിയാംപറമ്പില്‍ സിജോ, തുണ്ടിയില്‍ ബിബിൻ എന്നിവർക്കാണ് പരുക്കേറ്റത്. സോജന്റെ ബന്ധുക്കളും കൂട്ടുകാരുമാണ് ഇവർ.ഇന്നലെ വൈകിട്ട് നാലരയോടെയാണ് ദാരുണ സംഭവം. വീടിനു സമീപത്തെ ഷെഡില്‍ തൂങ്ങിയ നിലയില്‍ സോജനെ കണ്ടെത്തുക ആയിരുന്നു. കെട്ടെഴിച്ച് ഉടൻ തന്നെ ആശുപത്രിയിലേക്കു പോകവേ തങ്കമണിയില്‍ വച്ചാണു കാർ അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലില്‍ ഇടിക്കുകയായിരുന്നു.
വാഹനത്തില്‍ ഉണ്ടായിരുന്നവരെ ഉടൻതന്നെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സോജൻ മരിച്ചിരുന്നു. പരുക്കേറ്റ മറ്റു മൂന്നുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സോജൻ അവിവാഹിതനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.