തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു.
വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ എത്തി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നാളെ ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും.കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പും ബോധവല്‍ക്കരണവും മറികടന്നുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കില്‍ ചൊവ്വാഴ്ച ഉപഭോഗം 113.26 ദശലക്ഷം യൂണിറ്റെന്ന സര്‍വകാല റെക്കോഡിലെത്തി.
ഇതോടെ ജലവൈദ്യുതി ഉല്പ്പാദവും ബോര്‍ഡ് വര്‍ധിപ്പിച്ചു. ഇന്നലെ 221.0 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. പുറത്തുനിന്നും എത്തിച്ചതാകട്ടെ 89.08 ദശലക്ഷം യൂണിറ്റും. ഉപഭോഗം കുതിച്ചുയര്‍ന്നതോടെ നിയന്ത്രണം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വൈദ്യുതി ബോര്‍ഡ്.
നിലവിലെ വൈദ്യുതി സാഹചര്യം വിലയിരുത്താന്‍ നാളെ ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും ബോര്‍ഡ് ചെയര്‍മാനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന്റെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.