തിരുവനന്തപുരം: സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിശദീകരണവുമായി പാർട്ടി.
ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് ബാങ്കിൽ നിന്ന് നേരത്തെ പിൻവലിച്ച 1 കോടി രൂപയും കൊണ്ട് ബാങ്കിലെത്തിയതെന്നും ഈ പണമാണ് പിടിച്ചെടുത്തതെന്നും എം എം വർഗീസ് വ്യക്തമാക്കി.ആദായ നികുതി വകുപ്പ് നടപടി കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നതിൻറെ ഭാഗമാണെന്നും ഈ നടപടി നിയമപരമായി നേരിടുമെന്നും സി പി എം തൃശൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
തങ്ങളുടെ ഭാഗത്ത് ഒരു പിഴവും ഇല്ലെന്നും ബാങ്ക് ഓഫ് ഇന്ത്യ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ കാരണമെന്നും അദ്ദേഹം വിവരിച്ചു.
ബാങ്കിന് പിഴവ് പറ്റിയതാണെന്നും ബാങ്ക് ഓഫ് ഇന്ത്യ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണെന്നുമാണ് പാർട്ടിയുടെ വിശദീകരണം. പാർട്ടി പണമെല്ലാം നിയമാനുസൃതമാണ്. ഒരു കോടി പിൻവലിച്ചത് തിരഞ്ഞെടുപ്പ് ആവശ്യത്തിനായാണ്.
തെറ്റായ നടപടിയെന്ന് ഐ ടി വകുപ്പ് വ്യാഖ്യാനിക്കുകയായിരുന്നു.സിപിഐഎം അക്കൗണ്ടുകൾ സുതാര്യമാണ്. പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ല. അക്കൗണ്ട് ഫ്രീസ് ചെയ്തത് മുന്നറിയിപ്പില്ലാതെയാണ്. അക്കൗണ്ട് മുപ്പത് വർഷത്തോളമായി ഉള്ളതാണ്. പാൻ നമ്പറിലെ ഒറ്റ ആൽഫ ബെറ്റാണ് തെറ്റിയതെന്നും മാധ്യമങ്ങളെ കണ്ടത് തെറ്റിദ്ധാരണ നീക്കാനാണെന്നും എം എം വർഗീസ് പറഞ്ഞു.
പിൻവലിച്ച പണം ചെലവാക്കരുതെന്ന് ഐടി വകുപ്പ് പറഞ്ഞു. അങ്ങനെ പറയാൻ ഐ ടി വകുപ്പിന് എന്തധികാരമാണുള്ളത്. ഐടി വകുപ്പിന്റേത് തെറ്റായ നടപടിയാണ്. കോലാഹലം ഉണ്ടാകാതിരിക്കാനാണ് മിണ്ടാതിരുന്നത്. ബാങ്ക് ഓഫ് ഇന്ത്യ ചെയർമാന് പരാതി നൽകിയിരുന്നു.
വീഴ്ച സമ്മതിച്ച് ഏപ്രിൽ 18 ന് ബാങ്ക് മറുപടി നൽകിയിരുന്നുവെന്നും പാർട്ടി വിശദീകരിച്ചു. പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സ്രോതസ്. അക്കൗണ്ടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങൾ നൽകിയതാണ്.
എന്നാൽ വസ്തുതകൾ വളച്ചൊടിക്കുകയാണ്. കേന്ദ്ര സർക്കാർ സിപിഐഎമ്മിനെ വേട്ടയാടുന്നു. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും എം എം വർഗീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.