രാമക്ഷേത്രം സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു.

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സന്ദർശനം. രാഷ്ട്രപതിയുടെ ആദ്യമായാണ് രാമക്ഷേത്രം സന്ദർശിക്കുന്നത്.

രാമക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തിലെത്തി. തുടർന്ന്, സരയൂ തീരത്തെ ആരതിയിലും പങ്കുകൊണ്ടു. കുബേര്‍ ടീലയും രാഷ്ട്രപതി സന്ദര്‍ശിക്കുമെന്ന് ചൊവ്വാഴ്ച രാഷ്ട്രപതിഭവന്‍ അറിയിച്ചിരുന്നു.

ബുധനാഴ്ച വൈകീട്ടോടെ അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ സ്വീകരിച്ചു. വി.ഐ.പി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലും ഭക്തർക്കായുള്ള ക്യൂ സംവിധാനം നിലനിർത്തുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

അയോധ്യ രാമക്ഷേത്രോദ്ഘാടനം രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷമാണെന്ന് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള അഭിസംബോധനയിൽ രാഷ്ട്രപതി പറഞ്ഞിരുന്നു. പ്രാണപ്രതിഷ്ഠ രാജ്യം സാക്ഷ്യം വഹിച്ച ചരിത്രപരമായ മുഹൂര്‍ത്തമാണെ രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

2024 ജനുവരി 22-നായിരുന്നു അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ‘മുഖ്യ യജമാന’സ്ഥാനം നിർവഹിച്ച ചടങ്ങിൽ അന്ന് രാഷ്ട്രപതി പങ്കെടുത്തിരുന്നില്ല. പ്രാണപ്രതിഷ്ഠയെ പുതിയ യുഗത്തിന്റെ തുടക്കമെന്നാണ് അന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !