വീട്ടമ്മയ്ക്ക് സാമൂഹ്യമാധ്യമം വഴി അശ്ലീല ദൃശ്യങ്ങൾ അയച്ച കേസിൽ യുവാവ് അറസ്റ്റിൽ.

ചിങ്ങവനം: സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ മുട്ടാർ കൈരളി ജംഗ്ഷൻ ഭാഗത്ത്  കുന്നുകണ്ടത്തിൽ വീട്ടിൽ പ്രസാദ് കെ.പി (29) എന്നയാളെയാണ്  ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നും വീട്ടമ്മയുടെ ഫേസ്ബുക്ക്  അക്കൗണ്ടിലേക്ക്  പലതവണകളായി അശ്ലീല മെസ്സേജുകളും, ഫോട്ടോകളും വീഡിയോകളും അയച്ചു നൽകുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്, എസ്.ഐ താജുദ്ദീൻ, സി.പി.ഓ മാരായ പ്രിൻസ്, വിനയൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !