ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഒഡിഷി നര്‍ത്തകി നല്കിയ പരാതിയില്‍ കൊല്‍ക്കത്ത പോലിസ് അന്വേഷണ റിപോര്‍ട്ട് കൈമാറി.
ബംഗാള്‍ സര്‍ക്കാരിനാണ് കൊല്‍ക്കട്ട പോലിസ് റിപോര്‍ട്ട് കൈമാറിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ ആനന്ദ ബോസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.2023 ഒക്ടോബറിലാണ് യുവതി ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പോലിസിന് പരാതി നല്‍കിയത്. ജനുവരിയില്‍ നടന്ന സംഭവത്തില്‍ 10 മാസങ്ങള്‍ വൈകി പരാതി നല്‍കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
വിദേശയാത്രയ്ക്ക് ഉണ്ടായ തടസ്സം നീക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചാണ് സിവി ആനന്ദബോസിനെ ആദ്യം സന്ദര്‍ശിച്ചതെന്നാണ് യുവതി പോലിസിന് നല്കിയ പരാതിയില്‍ പറഞ്ഞത്. ആനന്ദബോസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെന്നും വിദേശ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുപുറമെ ജനുവരി അഞ്ച്, ആറ് തിയ്യതികളില്‍ ഡല്‍ഹിയില്‍ താമസിക്കുന്നതിനുള്ള ഹോട്ടലില്‍ മുറി ബുക്ക് ചെയ്തതതിന്റെ വിശദശാംശങ്ങളും ലഭിച്ചിരുന്നു. ആ ദിവസങ്ങളില്‍ ഡല്‍ഹിയിലെ ബംഗാ ഭവനില്‍ ഉണ്ടായിരുന്ന ആനന്ദബോസ് ഹോട്ടലില്‍ എത്തി തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
പ്രാഥമിക അന്വേഷണത്തില്‍ യുവതിയുടെ പരാതിയില്‍ പറയുന്ന സമയത്ത് ആനന്ദബോസ് ബംഗാ ഭവനിലും ഹോട്ടലിലും ഉണ്ടായിരുന്നുവെന്ന് സിസിടിവി പരിശോധനയില്‍ കണ്ടെത്തിയതായാണ് സൂചന. ബംഗാള്‍ ഗവര്‍ണര്‍ പീഡിപ്പിച്ചു എന്നാരോപിച്ച് രാജ്ഭവനിലെ ജീവനക്കാരി നല്കിയ പരാതി നിലവില്‍ പോലിസിന്റെ പരിഗണനയിലാണ്.
ആനന്ദബോസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.