കോട്ടയം :മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബെൽജി ഇമ്മാനുവൽ കുറിച്ചിത്താനം അംഗൻവാടി ജംഗ്ഷനിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ശ്രീമതി ഉഷാ രാജു ആണ്ടൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രി പടിക്കൽ പരിപാടികൾക്ക് നേതൃത്വം നൽകി.എല്ലാ വാർഡ് മെമ്പർമാരുടെയും നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിൽ ആരോഗ്യവകുപ്പിലെ ജീവനക്കാർ ആശാ വർക്കർമാർ അംഗൻവാടി പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ,കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കൂടാതെ മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സലോ തോമസ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ സുജ സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.