മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്ക അറസ്റ്റിൽ.

പൊൻകുന്നം  : പൊൻകുന്നത്ത്  പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പലതവണകളായി  മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്കയെ പോലീസ് അറസ്റ്റ് ചെയ്തു.

ചിറക്കടവ് കൊട്ടാടിക്കുന്ന് ഭാഗത്ത് തെക്കേചെറ്റയിൽ വീട്ടിൽ പുഷ്പകുമാരി പി.കെ (52) എന്നയാളെയാണ് പൊൻകുന്നം   പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പൊൻകുന്നത്ത്   പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പല തവണകളായി  മുക്കുപണ്ടം പണയം വച്ച് മൂന്നു ലക്ഷത്തോളം രൂപ  തട്ടിയെടുക്കുകയായിരുന്നു. 

അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന്  സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം   പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

പൊൻകുന്നം   സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ് .ടി, എസ്.ഐ സുഭാഷ്.ഡി, എ.എസ്.ഐ മാരായ ഷീനമാത്യു, ബിനുമോൾ പി.ജെ, സി.പി.ഓ ഷാജി ജോസഫ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !