ആന്ധ്രപ്രദേശ്: വൈദ്യുതാഘാതമേറ്റ് ഹൃദയമിടിപ്പ് നിലച്ച ആറുവയസ്സുകാരന് റോഡില്‍ വച്ച് സിപിആർ നല്കി ജീവൻ രക്ഷിച്ച് ഡോക്ടർ .വിജയവാഡയിലെ അയ്യപ്പനഗറിലാണ് സംഭവം.
സായി എന്ന 6 വയസുകാരനാണ് റോഡില്‍ വച്ച് വൈദ്യുതാഘാതമേറ്റ് കുഴഞ്ഞു വീണത് .ഓടിക്കൂടിയ ആളുകളും , സായിയുടെ മാതാപിതാക്കളും പരിഭ്രാന്തരായി നില്‍ക്കവേയാണ് അതുവഴി പോകുകയായിരുന്ന റവാലി എന്ന വനിതാ ഡോക്ടർ രക്ഷകയായി എത്തിയത് .കുട്ടിയ്ക്ക് ഹൃദയമിടിപ്പ് നിലയ്ക്കാൻ തുടങ്ങിയതായി മനസിലാക്കിയ റവാലി ഉടൻ തന്നെ സിപിആർ നല്കാൻ തുടങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്,
അതില്‍ ഡോ. റവാലി കുട്ടിയുടെ നെഞ്ചില്‍ കൈകൊണ്ട് തുടർച്ചയായി അമർത്തുന്നതും ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷം, കുട്ടി ബോധത്തിലേക്ക് തിരികെ വരുന്നതും കാണാം. പിന്നീട് കുട്ടിയെ തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.