ന്യൂഡല്‍ഹി: ആരോഗ്യ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്നവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി.
വാദം കേള്‍ക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തീരുമാനിക്കണമെന്ന് പറഞ്ഞുകൊണ്ട് അവധിക്കാല ബെഞ്ച് ഹര്‍ജി പരിഗണിച്ചില്ല.ഹര്‍ജി പരിഗണിക്കാത്ത പക്ഷം ജൂണ്‍ 2ന് കെജരിവാള്‍ തിരികെ ജയിലിലേക്ക് മടങ്ങണം. പിഇടി-സിടി സ്കാനിനും മറ്റ് പരിശോധനകള്‍ക്കും വിധേയനാകണമെന്ന് പറഞ്ഞ് ജൂണ്‍ ഒന്നിന് ശേഷം ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് മെയ് 27 നാണ് കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂണ്‍ 1 വരെ കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുകയും ജൂണ്‍ രണ്ടിന് കീഴടങ്ങണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ച് മെയ് 10ന് ഉത്തരവിട്ടിരുന്നു.
എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും കേസില്‍ പ്രതികളാണ്. ഇഡി നല്കിയ ഇളവുകള്‍ പരിഗണിച്ച് സിങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം സ്ഥിരം ജാമ്യം അനുവദിക്കാനുള്ള സിസോദിയയുടെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി അടുത്തിടെ നിരസിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.