രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു: കൊളസ്ട്രോളിനും പ്രമേഹത്തിനും ഉത്തമം,ശീലമാക്കാം ഇഞ്ചി ചായ,ഗുണങ്ങൾ അറിയാം

ജിഞ്ചറോള്‍ എന്ന സംയുക്തം ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്.

അതിനാലാണ് ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.നാരങ്ങാ നീര് കൂടി ഇഞ്ചി ചായയില്‍ ചേര്‍ക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടും. അത്തരത്തില്‍ ഇഞ്ചി- ലെമണ്‍ ടീയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…

ഇഞ്ചിക്ക് ആന്‍റി ഓക്‌സിഡന്റ്, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഉപകരിക്കുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും പ്രതിരോധശേഷി ഉയർത്താൻ ഗുണം ചെയ്യും. 

ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും ഇഞ്ചി- നാരങ്ങാ ചായ കുടിക്കുന്നത് ഉത്തമമാണ്.ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ലെമണ്‍ ടീ കുടിക്കുന്നത് സന്ധിവാതം, സന്ധി വേദന തുടങ്ങിയവയില്‍ നിന്നും ആശ്വാസം ഉണ്ടാകാനും സഹായിക്കും.

രക്തസമ്മർദ്ദം കുറയ്‌ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഇഞ്ചി- നാരങ്ങാ ചായ കുടിക്കുന്നത് സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്‌ക്കാനും ഇവ വളരെ ഗുണം ചെയ്യും.

അതിനാല്‍ ഇഞ്ചി- നാരങ്ങാ ചായ പതിവായി കുടിക്കുന്നത് പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി- നാരങ്ങാ ചായ ആരോഗ്യം സംരക്ഷിക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !