ബംഗളൂരു: വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. ഇന്നലെ വൈകീട്ട് പ്രശാന്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ എക്സില്‍ പോസ്റ്റ് ചെയ്ത മുസ്ലീം വിദ്വേഷ വിഡിയോക്കെതിരായ പരാതിയിലാണ് അറസ്റ്റ്.സംവരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി പങ്ക് വെച്ച വീഡിയോ.
കോണ്‍ഗ്രസ് പരാതി നല്കി മൂന്നാം ദിവസം ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു കെപിസിസി കര്‍ണാടക മീഡിയ വിഭാഗം ചെയര്മാന് രമേശ് ബാബു നല്കിയ പരാതിയിലാണ് പൊലീസ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.