സ്വർണ്ണ വ്യാപാരികൾക്ക് സർവ്വ ഐശ്വര്യങ്ങളും ഒറ്റദിവസം കൊണ്ട് സാധ്യമാകുന്ന അക്ഷയ തൃതീയ ഇന്ന്

തിരുവനന്തപുരം : ഇന്ന് അക്ഷയ തൃതീയ. സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം ഈ വിശേഷ ദിനത്തിലെ വ്യാപാരം ആരംഭിച്ചു. സ്വർണം വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. 

അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. അക്ഷയതൃതീയ ദിവസം രാവിലെ 7 30ന് സ്വർണ്ണ വ്യാപാരശാലകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

വലിയ പ്രതീക്ഷയാണ് ഈ ഏകദിന കച്ചവടത്തിൽ വ്യാപരികൾക്കുള്ളത്. കഴിഞ്ഞ വര്ഷം അക്ഷയ തൃതീയയ്ക്ക് വൻ തിരക്കാണ് കേരളത്തിലെ എല്ലാ ജ്വല്ലറികളിലും അനുഭവപ്പെട്ടത്. ഈദ് ആഘോഷം കൂടിയായതോടെ ജ്വല്ലറികളിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കായിരുന്നു. 

സ്വർണവില റെക്കോർഡ് വിലയിലേക്കെത്തിയത് വ്യാപാരികൾക്ക് തിരിച്ചടിയായേക്കും. വില ഉയർന്നതിനാൽ തന്നെ കുറഞ്ഞ അളവിലുള്ള സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൊണ്ടാണ് ഇടയുണ്ട്. ഇതിനായി ര്‍ണ വ്യാപാരികള്‍ നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും പല ജ്വല്ലറികളിലും നിരന്നു കഴിഞ്ഞു.  

സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്‍റാണ്. 

ദേവീദേവന്മാരുടെ ലോക്കറ്റുകൾ, നാണയങ്ങൾ എന്നിവയോടാണ് ഈ ദിനത്തിൽ ഉപഭോക്താക്കൾക്ക് ഏറെ പ്രിയം. 2020 ലും 2021 ലും കൊവിഡ് 19 പ്രതിസന്ധികളെ തുടർന്ന് അക്ഷയതൃതീയ ആഘോഷം മുടങ്ങിയിരുന്നെങ്കിലും ഓൺലൈൻ വ്യാപാരം നടന്നിരുന്നു. 10 ലക്ഷത്തോളം ഉപഭോക്താക്കളാണ് അതിനു മുൻപ് 2019 ൽ കേരളത്തിലെ 12,000 ഓളം സ്വർണ വ്യാപാരശാലകളിലേക്ക് ഒഴുകിയെത്തിയത്.

സാധാരണ അക്ഷയതൃതീയ ദിനത്തില്‍ മാത്രം കേരളത്തില്‍ ഏകദേശം 1,500 കിലോ സ്വര്‍ണാഭരണ വില്‍പ്പനയാണ് നടക്കുന്നത്. ഏതാണ്ട് 500 കോടി രൂപയുടെ മൂല്യം വരുമിത്. സ്വര്‍ണ നാണയങ്ങളും സ്വര്‍ണ വിഗ്രഹങ്ങളും കൂടാതെയാണ് ഇത്രയും ഉയര്‍ന്ന വില്‍പ്പന നടക്കുന്നത്. 

സാധാരണ ദിവസങ്ങളില്‍ ഏതാണ്ട് 600 മുതല്‍ 700 കിലോ വില്‍പ്പന നടക്കുന്ന സ്ഥാനത്താണിത്. അതായത് 225 കോടി മുതല്‍ 250 കോടി രൂപ വരെ മൂല്യം വരുന്ന വമ്പിച്ച വിൽപ്പനയാണ് അക്ഷയ തൃതീയ എന്ന ഒറ്റ ദിവസം നടക്കാറുള്ളത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !