മലപ്പുറം: കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിച്ച യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിപ്പറമ്പ് സ്വദേശികളായ ഹസ്സൻ, അബൂബക്കർ സിദ്ധിഖ്, മുഹമ്മദ് അബൂബക്കർ ഹൈദ്റൂസ് എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട നിസാമുദ്ധീനെ പിടിച്ചു മാറ്റുന്നതിനിടയിൽ പ്രതികൾ മർദിച്ചതായാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമുദ്ധീൻ കൊല്ലപ്പെട്ടത്.
ലഹരിക്ക് അടിമപ്പെട്ട നിസാമുദ്ധീൻ ഞായറാഴ്ച രാത്രിയിലാണ് പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. സെയ്തലവി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സെയ്തലവിയെ ആക്രമിച്ചതിന് പിന്നാലെ നിസാമുദ്ധീനെ കീഴ്പ്പെടുത്തുന്നതിന്‍റെ ഭാഗമായി നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇങ്ങനെയാണ് നിസാമുദ്ധീന് പരിക്കേറ്റത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് നിസാമുദ്ദീൻ്റെ മരണം സംഭവിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.