തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ പ്രതികരണവുമായി പോലീസ്. മേയര്‍ക്കെതിരേ കേസെടുക്കേണ്ടെന്നാണ് പോലീസ് നിലപാട്. മേയര്‍ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമമായിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
ആദ്യം കേസ് ഫയല്‍ ചെയ്തത് മേയറാണെന്നും ഇതിനെ പ്രതിരോധിക്കാനാണ് ഡ്രൈവറുടെ കേസെന്നുമാണ് പോലീസ് പറയുന്നത്. കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ് നിര്‍ത്തിയതും യാത്രക്കാരെ ഇറക്കിവിട്ടതും കുറ്റമാണെങ്കിലും ഇതിനെതിരേ കെ.എസ്.ആര്.ടി.സി പരാതി നല്‍കിയിട്ടില്ല.
ഇതോടെ ഈ വിഷയത്തിലും പോലീസ് കേസെടുത്തിട്ടില്ല. മേയറുമായുള്ള പ്രശ്നത്തില്‍ കെ.എസ്.ആര്.ടി.സിയില്‍ താല്‍ക്കാലിക ജീവനക്കാരനായ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.