തിരുവനന്തപുരം ; കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ രാജിവച്ചു. അക്കാദമി ഫെസ്റ്റിവെൽ കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്‌തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം വിശിഷ്‌ടാംഗത്വം രാജിവയ്‌ക്കുന്നതായി അറിയിച്ചത്. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്തയാളാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്‌തതെന്നും അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ രാഷ്‌ട്രീയവൽക്കരണത്തെ എതിർക്കുന്നതായി സൂചിപ്പിക്കുന്ന കത്തിൽ കഴിഞ്ഞതവണ സഹമന്ത്രി ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ പ്രതിഷേധം ഉയർന്നതായും പറയുന്നുണ്ട്.
‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്‌തതിൽ പ്രതിഷേധം അറിയിക്കുന്നു. പ്രോഗ്രാമിൽ ആരുടെയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേരുൾപ്പെടുത്തി ക്ഷണപത്രം അയച്ചത്. കഴിഞ്ഞതവണ സഹമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ പ്രതിഷേധം ഉയർന്നിരുന്നു.
ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് അന്ന് ഉറപ്പുനൽകുകയും ചെയ്‌തിരുന്നു. ഞാൻ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്ക് എതിരല്ല. എന്നാൽ അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ രാഷ്‌ട്രീയവൽക്കരിക്കുന്നതിനെ ശക്തമായി എതിർക്കുന്നു. അക്കാദമിയുടെ ഭരണഘടനപോലുംതിരുത്തിയെഴുതാനാണ് രാഷ്ട്രീയ യജമാനന്മാര്‍ ശ്രമിക്കുന്നത്.
ജനാധിപത്യപരമായ സ്വയംഭരണാവകാശമുള്ള ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായ അക്കാദമിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ നിശബ്ദമായി നോക്കിയിരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ അക്കാദമിയുടെ വിശിഷ്ടാംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ല ’ കത്തിൽ സി രാധാകൃഷ്‌ണൻ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.