കൽപ്പറ്റ: രാഹുൽ ഗാന്ധി ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് എൻഡിഎ വയനാട് സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അയോദ്ധ്യയിൽ മാത്രം പോകാത്തതെന്നാണ്.
രാഹുൽ ഗാന്ധിയുടെ മതേതരത്വം വൺ സൈഡഡ് അല്ലെങ്കിൽ അദ്ദേഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും പോകുമെന്നും കൽപറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ഭയന്നാണ് രാഹുൽ അയോദ്ധ്യയിൽ പോകാത്തത്. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏപ്രിൽ 26 ന് ശേഷം അദ്ദേഹം അയോധ്യയിൽ പോകുമായിരിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പരിഹസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.