ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ഏപ്രില്‍ 15 വരെയാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.ഫോണിന്റെ പാസ്വേഡ് അടക്കമുള്ള വിവരങ്ങള്‍ നല്കാൻ കെജ്രിവാള് വിസമ്മതിച്ച സാഹചര്യത്തില്‍ ആപ്പിളിനെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം. അതേസമയം, പാസ്വേഡുകള് ശേഖരിക്കുന്നത് വഴി പാർട്ടി വിവരങ്ങള്‍ ചോർത്താനാണ് ഇഡി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെതിരെ ഇഡി യാതൊരുവിധ ഇലക്ട്രോണിക് തെളിവുകളും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ കെജ്രിവാള് തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ, പിന്നീട് അത് ഓണ്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇഡി ആരോപിച്ചു. കെജ്രിവാളിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ഏതാനും ഇലക്ട്രോണിക് ഡിവൈസുകളും 70,000 രൂപയുമാണ് കണ്ടെത്തിയത്.
എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും, സിബിഐ കുറ്റപത്രത്തില്‍ താൻ പ്രതിയല്ല, സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാള് കോടതിയില്‍ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.