ദുബായ്; കനത്ത മഴയെ തുടർന്ന് ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ യാത്രക്കാർക്ക് ബാഗേജുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു.
ദുബായിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ സർവീസുകൾ തടസ്സപ്പെടുത്തിയെന്നും ബാഗുകൾക്കായി കാത്തിരിക്കുന്ന യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും എയർലൈൻ എക്‌സിൽ കുറിച്ചു.
ദുബായ് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ ഇതുവരെ ബാഗുകൾ വീണ്ടെടുക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ അവ ശേഖരിക്കാമെന്നും എയർലൈൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.