അയർലണ്ട്: കെറിയിലെ കോർക ധുയിബ്‌നെ പ്രദേശത്ത് പുതിയ നാഷണൽ പാർക്കിന്റെ നിർമ്മാണം ഗവൺമെൻ്റ് ഇന്ന് പ്രഖ്യാപിക്കും.
കെറി ഹെഡ് ഷോൾസിൻ്റെ ലൈംസ്റ്റോൺ റീഫുകൾ, ബ്ലാസ്കറ്റ് ദ്വീപുകൾക്ക് ചുറ്റുമുള്ള പ്രദേശം എന്നിവ പോലുള്ള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സൈറ്റുകളും ഇത് കവർ ചെയ്യും.
യുനെസ്കോ വേൾഡ് ഹെറിറ്റേജ് പ്രോപ്പർട്ടിയായ സൈൽഗ് മിച്ചിൽ പാർക്കിൽ ഉൾപ്പെടുത്തും. കെറിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള മനോഹരമായ കോനോർ പാസ് വാങ്ങാൻ സർക്കാർ തയ്യാറെടുക്കുന്നതായി ജനുവരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു .
ഡിംഗിൾ പെനിൻസുലയിലെ ഒരു പർവത പാതയാണ് കോനോർ പാസ്, ഇത് ഡിംഗിൾ പട്ടണത്തിന് സമീപം അവസാനിക്കുന്നു. വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും ഇവിടം വളരെ പ്രിയപ്പെട്ടതാണ്.
രാജ്യത്ത് നിലവിൽ ആറ് ദേശീയോദ്യാനങ്ങളുണ്ട്, മീത്തിലെ ഡൗത്ത് ഹാളിൽ പുതിയ ബോയിൻ വാലി ദേശീയോദ്യാനം സ്ഥാപിക്കാനുള്ള പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.