ആലപ്പുഴ: സഹോദരിയെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം. വീടിനകത്ത് കുഴിച്ചു പരിശോധിക്കുന്നതിനായി പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ ബുധനാഴ്ച മുതലാണ് കാണാതായത്. സംഭവത്തിൽ സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പൂങ്കാവ് പള്ളിക്കു പടിഞ്ഞാറാണു സംഭവം. വടക്കുംപറമ്പിൽ റോസമ്മയ്ക്കു (61) വേണ്ടിയാണു തിരച്ചിൽ നടക്കുന്നത്. സഹോദരനൊപ്പം താമസിച്ചിരുന്ന റോസമ്മയെ 17 മുതൽ കാണാനില്ലായിരുന്നു.
ബന്ധുക്കളും മറ്റും തിരയുന്നതിനിടയിൽ, തർക്കത്തിനിടയിൽ റോസമ്മയെ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു സഹോദരൻ ബെന്നി (63) വെളിപ്പെടുത്തിയതായി വിവരം.
ഇക്കാര്യം ബെന്നി അയൽവാസിയായ പൊതുപ്രവർത്തകയോടു പറഞ്ഞിരുന്നു. അവരുടെ നിർദേശപ്രകാരം പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.