തിരുവനന്തപുരം:എസ് ഡിപിഐ യുടെ പിന്തുണ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും സിപിഎമ്മും. എസ് ഡിപിഐ എന്നാൽ നിരോധിക്കപ്പെട്ട പി എഫ്ഐ ആണെന്നും നാടിനെ ആപത്തിലാക്കുന്ന തീരുമാനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എസ്ഡിപിഐ പ്രതിലോമ സംഘടനയാണെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി.എസ് ഡി പിഐയുടെ പിന്തുണ പ്രഖ്യാപനം യുഡിഎഫിനെ വെട്ടിലാക്കിയതിന് പിന്നാലെ എതിരാളികൾ അത് ആയുധമാക്കി ആക്രമണം തുടങ്ങി.
എസ്ഡിപിഐ ബന്ധത്തെ കടന്നാക്രമിക്കാതെയാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയും സിപിഎം പിബി അംഗവുമായ എ വിജയരാഘവന്റെ പ്രതികരണം.വിമർശനം കടുക്കുമ്പോൾഎസ് ഡി പിഐ പിന്തുണ തള്ളിപ്പറയാനുള്ള ധൈര്യം കോൺഗ്രസ് കാണിക്കുന്നില്ല. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമില്ലെന്ന് ആവർത്തിക്കുമ്പോഴും വോട്ട് ചെയ്യുന്നത് വ്യക്തികളാണെന്ന ന്യായമാണ് വിഡി സതീശൻ നിരത്തുന്നത്.
2019ന് സമാനമായ തരംഗം കേരളത്തിൽ ഇല്ലെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തൽ . ഈ സാഹചര്യത്തിൽ പൊന്നാനിയും കണ്ണൂരും പാലക്കാടും അടക്കം പല മണ്ഡലങ്ങളിലും എസ് പിഐ വോട്ടുകൾ നിർണ്ണായകമാകും. പൊന്നാനിയിയിൽ എസ്ഡിപിഐക്ക് 18000ത്തിലധികം വോട്ടുകളുണ്ട്. കണ്ണൂരിൽ 8000ത്തോളം വോട്ടുകളും. എസ്ഡിപി ഐ വോട്ടുകൾ സംസ്ഥാന ഘടകം ആഗ്രഹിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ ബിജെപി ഇത് പ്രചാരണായുധമാക്കും. ചെകുത്താനും കടലിനും നടുവിലാണ് കോൺഗ്രസ്. ആ ആശയക്കുഴപ്പം നേതാക്കളുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.