ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊണ്ടാണ് ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം തീയറ്ററുകളിൽ‌ എത്തിയത്.

ആറാട്ടുപുഴ: ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊണ്ടാണ് ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം തീയറ്ററുകളിൽ‌  എത്തിയത്.  വൻ ഹിറ്റായാണ് ചിത്രം  പ്രദർശനം തുടരുന്നത്. എന്നാൽ മറുവശത്ത് ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നജീബ്. ബെന്യാമിനും ബ്ലെസിയും എന്തോ ക്രൂരത കാട്ടിയെന്ന തരത്തിലാണ് പലരുടെയും പ്രതികരണം. 

ഞാന്‍ അങ്ങനെയൊരു പരാതി എവിടെയും ഉന്നയിച്ചിട്ടില്ല. എന്റെ നന്മ ആഗ്രഹിച്ചാണ് അധികപേരും സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതെന്നും അവരോടെല്ലാം നന്ദിയുണ്ടെന്നും നജീബ് പറഞ്ഞു. തന്റെ പേരില്‍ ആരും ബെന്യാമിനെയോ ബ്ലെസിയെയോ മോശക്കാരാക്കരുതെന്ന് അഭ്യര്‍ഥിച്ച നജീബ്, താനൊരു കഥക്ക് കാരണക്കാരന്‍ മാത്രമാണെന്നും പറഞ്ഞു.

നല്ല അനുഭവങ്ങളല്ലാതെ മറിച്ചൊന്നും ഉണ്ടായിട്ടില്ലെന്നും തന്റെ പേരിൽ ആരും അവരെ അപമാനിക്കരുതെന്നും നജീബ് പറഞ്ഞു. 200- ലാണ് നോവൽ പുറത്തിറങ്ങുന്നത്, അന്ന് മുതൽ ഇന്നുവരെ തനിക്ക് അർഹിക്കുന്നതിനപ്പുറം പരിഗണന ലഭിച്ചിട്ടുണ്ടെന്നും നജീബ് പറഞ്ഞു. ബെന്യാമിനുമായി വലിയ ഹൃദയബന്ധമാണുള്ളത്. പ്രധാനമായും എന്റെ ജീവിതാനുഭവം തന്നെയാണ് ‘ആടുജീവിതം’ എന്നത് കൊണ്ടാണ് ആ പരിഗണന ലഭിച്ചത്. എന്റെ അനുഭവങ്ങളാണ് സിനിമയില്‍ അധികവുമുള്ളത്. ബഹ്‌റൈനില്‍ ആക്രിപ്പണി ചെയ്തിരുന്ന ഞാന്‍ പ്രവാസ ലോകത്ത് പ്രശസ്തനായതും ലോക കേരള സഭയില്‍ പ്രവാസികളുടെ പ്രതിനിധിയായതും ബെന്യാമിന്‍ കാരണമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !